പുനലൂർ: മാനസികനില തെറ്റി പുനലൂർ പത്തേക്കറിൽ അലഞ്ഞു തിരിഞ്ഞു നടന്ന അറുപതുകാരനായ വയോധികനെ ഇടമൺ ഗുരുകുലം അഭയ കേന്ദ്രം ഏറ്റെടുത്തു. വയോധികൻ അലഞ്ഞ് തിരിയുന്ന വിവരം വാർഡ് കൗൺസിലർ ലളിതമ്മയാണ് പുനലൂർ ജനമൈത്രി പൊലീസിൽ അറിയിച്ചത്. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ വാർഡ് കാൺസിലർ വയോധികനെ അഭയ കേന്ദ്രം പ്രസിഡന്റ് ഇടമൺ റെജി, മാനേജർ രാജൻ മൈത്രേയ എന്നിവരെ ഏൽപ്പിക്കുകയായിരുന്നു.