nkp
എൻ.കെ.പി.ബ്രിഗേഡ്സ് യു.ഡി.എഫ് .വാട്ട്സ്ആപ്പ് കൂട്ടായ്മ

കൊല്ലം: എൻ.കെ.പി ബ്രിഗേഡ്സ് യു.ഡി.എഫ് വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗഹൃദം 2019 സംഘടിപ്പിച്ചു. പരിമണം ശിവ ബീച്ച് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ് അംഗങ്ങളും യു.ഡി.എഫ് പ്രാദേശിക നേതാക്കളും പങ്കെടുത്തു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിലെ കൊല്ലത്തെ സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത് . കൂട്ടായ്മയുടെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ ഓൺലൈനിൽ ശബ്ദ സന്ദേശത്തിലൂടെ നിർവഹിച്ചു. മാരിയത്തു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബെയ്ൽ അലക്സാണ്ടർ സ്വാഗതം പറഞ്ഞു. സന്തോഷ് തുപ്പാശ്ശേരിൽ, അരുൺരാജ് ചവറ , അരവി പൊന്മന, നിശാന്ത്, എസ് . ശോഭ, മോഹൻലാൽ. ഡി. സുനിൽകുമാർ, ഫിറോസ് പള്ളത്തു , ഷംല നൗഷാദ് എന്നിവർ സംസാരിച്ചു.