photo
എസ്.എൻ.ഡി.പി യോഗം തൃക്കരുവ നടുവിലച്ചേരി ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ശിവപ്രസാദ്, മൺറോതുരുത്ത് ഭാസി എന്നിവർ സമീപം

കുണ്ടറ: എസ്.എൻ.‌ഡി.പി യോഗം തൃക്കരുവ നടുവിലച്ചേരി 4156-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് മൺറോതുരുത്ത് ഭാസി, യൂണിയൻ നേതാക്കളായ പുഷ്പപ്രതാപ്, ഹനീഷ്, ഷൈബു മൺറോ, പ്രിൻസ്, സിബു വൈഷ്ണവ്, ഗുരുനാരായണ അനിൽ, പോഷക സംഘടനാ നേതാക്കളായ ഷാജി, പെരുമ്പുഴ സന്തോഷ്, ശ്യാമളാ ഭാസി, മല്ലാക്ഷി, സുനില എന്നിവർ സംസാരിച്ചു.

ഹനീഷ് റിട്ടേണിംഗ് ഓഫീസറായിരുന്നു. ശാഖാ ഭാരവാഹികളായി വീണാധരൻ (പ്രസിഡന്റ്), തമ്പാൻ (വൈസ് പ്രസിഡന്റ്), മനോജ് കുമാർ (സെക്രട്ടറി), രാധാകൃഷ്ണൻ (യൂണിയൻ പ്രതിനിധി), ബിനു, സന്തോഷ് കുമാർ, അനന്ദകൃഷ്ണൻ, ജയൻ, സുരേന്ദ്രൻ, സന്ദീപ്, ഉമേഷ് (കമ്മിറ്റിയംഗം), പെരുമ്പുഴ സന്തോഷ് (സൈബർ സേന പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.