കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്രേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടന്നുവരുന്ന 'ശുചിത്വ തീരം, സുരക്ഷിത തീരം' പദ്ധതിയുടെ ഭാഗമായി മുക്കാട് ഫാത്തിമ ഐലൻഡിൽ അഷ്ടമുടി കായൽ തീരത്ത് കണ്ടൽ വനവത്കരണ പ്രവർത്തനങ്ങൾ നടന്നു.
കൊല്ലം എ.സി.പി പ്രതീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് മുക്കാട് ഹോളി ഫാമിലി ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് എസ്. ഹീരാലാൽ മുഖ്യാതിഥി ആയിരുന്നു. പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. മണ്ണ് സംരക്ഷണ വിഭാഗം ഓഫീസർ വി. സുധികുമാർ, കോസ്റ്റൽ എസ്.ഐ ഭുവനദാസ്, എൽ. ഫ്രാൻസിസ്, എ.എസ്.ഐമാരായ സെബാസ്റ്റ്യൻ, എസ്. അശോകൻ, അസീം എന്നിവർ സംസാരിച്ചു. കോസ്റ്റൽ എസ്.ഐ എം.സി പ്രശാന്തൻ സ്വാഗതവും ശുചിത്വ തീരം സുന്ദര തീരം കൺവീനർ ഡി. ശ്രീകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ഐലൻഡിൽ നട്ടുപിടിപ്പിച്ച 500ഓളം കണ്ടൽ തൈകളുടെ പരിപാലനം നടന്നു. മുക്കാട് ഹരിത ക്ളബ് അംഗങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവരും പങ്കെടുത്തു.