കൊട്ടിയം: വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ദോഷമുണ്ടാകാത്ത രീതിയിലുള്ള വികസനമാണ് കണ്ണനല്ലൂരിൽ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കണ്ണനല്ലൂർ ജംഗ്ഷന്റെ വികസനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളെ തുടർന്ന് വികസനത്തിനായി അളന്ന് കല്ലിട്ട ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.
വീടുകൾ ഏറ്റെടുക്കില്ല, കടകളുടെ പകുതിഭാഗം നിലനിറുത്താൻ പറ്റുമോയെന്ന് പരിശോധിക്കും. കോടികൾ മുടക്കി നടത്തുന്ന വികസന പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണം. ഡിസംബർ അവസാനത്തോടെ രൂപരേഖ തയ്യാറാക്കി നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് സുലോചന, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, സെക്രട്ടറി നവാസ് പുത്തൻവീട്, യൂണിറ്റ് ഭാരവാഹികളായ ഷിജാർ, സുൽഫിക്കർ, പൗരസമിതി ഭാരവാഹികളായ അൻസാർ, ഷാജഹാൻ, സി.പി.എം എൽ.സി സെക്രട്ടറി ചന്ദ്രൻപിള്ള എന്നിവരും മന്ത്രിയൊടൊപ്പമുണ്ടായിരുന്നു.