പാരിപ്പള്ളി: പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ പാരിപ്പള്ളിയെ വിശപ്പുരഹിതമാക്കുന്ന 'പാഥേയം' പദ്ധതിക്ക് തുടക്കമായി. സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളിയിൽ എ.ടി.എം മോഡലിൽ സ്ഥാപിച്ച അലമാരയിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കേഡറ്റുകൾ കരുതി വയ്ക്കും. ആവശ്യക്കാർക്ക് ഇവിടെ നിന്ന് ഭക്ഷണം കൊണ്ടുപോകാനും സാധിക്കും.
ചടങ്ങിൽ കേഡറ്റുകളുടെ ഉപഹാരമായ പ്ലാവിൻതൈ എച്ച്.എം ലതയും പി.ടി.എ പ്രസിഡന്റ് ജയചന്ദ്രനും ചേർന്ന് കമ്മിഷണർക്ക് സമ്മാനിച്ചു. സി.ഐ രാജേഷ് കുമാർ, എസ്.ഐ രാജേഷ്, എ.ഡി.എൻ.ഒ സോമരാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ദേശീയ അദ്ധ്യാപക അവാർഡ് ജോതാവ് രാധാകൃഷ്ണൻ, കബീർ, സന്തോഷ്, സി.പി.ഒ ഷഹീർ, സ്കൂൾ സി.പി.ഒമാരായ സുഭാഷ്ബാബു, ബിന്ദു, ഡി.ഐമാരായ രാജേഷ്, ബിന്ദു, ക്യാമ്പസ് ബുക്ക്സ് മാനേജിംഗ് പാർട്ണർ സമീർ എന്നിവർ പങ്കെടുത്തു.