aa
ഊര് മൂപ്പൻ

പത്തനാപുരം: മുള്ളുമലയ്ക്ക് ഇനി പുതിയ ഊരുമൂപ്പൻ. പിറവന്തൂർ പഞ്ചായത്തിലെ മുള്ളുമല ആദിവാസി കോളനിയിൽ പുതിയ ഊരുമൂപ്പനായി മുള്ളുമല ഗിരിജൻ കോളനിയിൽ രഘുവിനെ (45) തിരഞ്ഞെടുത്തു. ഊരുമൂപ്പനായിരുന്ന സജു സത്യൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഊരുകൂട്ടം പുതിയ മൂപ്പനെ തിരഞ്ഞെടുത്തത്. എൺപത്തിനാല് കുടുംബങ്ങളാണ് മുള്ളുമല ഗിരിജൻ കോളനിയിലുള്ളത്. മൂപ്പനെ തിരഞ്ഞെടുക്കാനുള്ള ഊരുകൂട്ടം പിറവന്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് ഉദ്ഘാടനം ചെയ്തു . ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ വിപിൻദാസ് മുഖ്യാതിഥി ആയി.