പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതികൾക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് അഡ്വ. എൻ.ജെ. രാജൻ സഹകാരികൾക്ക് വായ്പകൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് തെന്മല ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സുരേഷ് കുമാർ, ഷിഹാബുദ്ദീൻ, ആർ. ബാബു, സിബിൽ ബാബു, രാജി ഹരിദാസ്, ബാങ്ക് സെക്രട്ടറി എം.ഡി. ഷേർളി, സി.ഡി.എസ് ചെയർപേഴ്സൺ ചന്ദ്രിക, എം. സാജൻ തുടങ്ങിയവർ സംസാരിച്ചു.