പുനലൂർ: എസ്.എൻ.ഡി.പി യോഗം 5423-ാം നമ്പർ ശാസ്താംകോണം ശാഖയിൽ കുടുംബ യോഗവും, സമൂഹ പ്രാർത്ഥനയും സംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി മണിക്കുട്ടൻ നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യൂണിയൻ പ്രതിനിധി എം. രാജൻ, വനിതാസംഘം ശാഖാ സെക്രട്ടറി സുലജ വിജയധരൻ, കുടുംബയോഗം ചെയർമാൻ പ്രീത സുരേഷ്, കൺവീനർ സിനി സാജു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈജി റെജി, ലതാഅംബിക, ശോഭ വിനയൻ തുടങ്ങിയവർ സംസാരിച്ചു.