paravur
കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ സിവിൽ സപ്ളൈകോ ഔട്ടലെറ്റിന് മുന്നിൽ നടന്ന ധർണ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ സിവിൽ സപ്ളൈകോ ഔട്ട്ലെറ്റിന് മുന്നിൽ തീപ്പന്തം ഉയർത്തി ധർണ നടന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ധർണ ഉദ്ഘാടനം ചെയ്തു. മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും കഴിഞ്ഞ അഞ്ച് മാസമായി നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷുഹൈബ്, പാണ്ഡവപുരം രഘു, പി.എസ്. പ്രദീപ്, കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ, പരവൂർ മോഹൻദാസ്, പൊഴിക്കര വിജയൻപിള്ള, വി.കെ. സുനിൽകുമാർ, കെ. സുജയ്‌കുമാർ, വി. പ്രകാശ്, എൻ. രഘു, ജി. മനോജ് ലാൽ, ഷൈജു ബാലചന്ദ്രൻ, നെല്ലേറ്റിൽ ബാബു എന്നിവർ സംസാരിച്ചു.