കരുനാഗപ്പള്ളി: കാസർകോഡ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ സർക്കാൾ സ്കൂളുകളിൽ ഒന്നാമതെത്തി. മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി. എച്ച്.എസ് വിഭാഗത്തിൽ അഥീനാ ദേവ്, വിഷ്ണു ദാസ് , ദേവദർശൻ, അൽ - മുബാറക് , ഹന ഫാത്തിം , വരലക്ഷ്മി ആൻഡ് പാർട്ടി, മുഹമ്മദ് സുഹൈൽ ആൻഡ് പാർട്ടി തുടങ്ങിയവർ എ ഗ്രേഡ് നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ ചന്ദനയും അനഘയും എ ഗ്രേഡ് നേടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരച്ച പ്രതിഭകളെ സ്കൂൾ അധികൃതർ അനുമോദിച്ചു.