sndp-union
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ ഭാഗമായി കുന്നത്തൂർ പഞ്ചായത്ത് തല ശാഖകളുടെ സംയുക്ത സമ്മേളനം യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ 333-ാം നമ്പർ ഐവർകാല കിഴക്ക് ശാഖയിൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ ഭാഗമായുള്ള കുന്നത്തൂർ പഞ്ചായത്ത് തല ശാഖകളുടെ സംയുക്ത സമ്മേളനം 333-ാം നമ്പർ ഐവർകാല കിഴക്ക് ശാഖയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ ആർ. പ്രേം ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവ സ്വരൂപാനന്ദ ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളെ പറ്റിയും ഗുരുദേവന്റെ ദൈവ സങ്കല്പത്തെപ്പറ്റിയും മുഖ്യ പ്രഭാഷണം നടത്തി. കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റും 174 -ാം നമ്പർ ശാഖാ പ്രസിഡന്റുമായ കുന്നത്തൂർ പ്രസാദ്, യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ വി. ബേബികുമാർ, ശ്രീലയം ശ്രീനിവാസൻ, യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ, കുന്നത്തൂർ പടിഞ്ഞാറ് 460-ാം നമ്പർ ശാഖാ പ്രസിഡന്റ് രമേശൻ അതുല്യ, കൂന്നത്തൂർ കിഴക്ക് 174-ാം നമ്പർ ശാഖാ സെക്രട്ടറി എം. സോമൻ, കുന്നത്തൂർ പടിഞ്ഞാറ് 460-ാം നമ്പർ ശാഖാ സെക്രട്ടറി കെ. വേണു, പുത്തനമ്പലം 387-ാം നമ്പർ ശാഖാ സെക്രട്ടറി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഐവർകാല കിഴക്ക് 333-ാം നമ്പർ ശാഖാ സെക്രട്ടറി എസ്. അജയകുമാർ സ്വാഗതവും ശാഖാ പ്രസിഡന്റ് എം. സോമരാജൻ നന്ദിയും പറഞ്ഞു.