കൊല്ലം: മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം 2718- ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ കുടുംബസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾക്കൊപ്പം എന്നും എൻ.എസ്.എസ് മുൻനിരയിലുണ്ടാകുമെന്ന് ഡോ. ജി. ഗോപകുമാർ പറഞ്ഞു.
കരയോഗം പ്രസിഡന്റ് ജെ. രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുണ്ടയ്ക്കൽ രാജശേഖരൻ, ആദിക്കാട് ഗിരീഷ്, വേണു ജെ. പിളള, കെ. ഗോപൻ, എൻ. മൻമഥൻ നായർ, ബി. രജിതകുമാരി, ബി. ശ്രീകുമാരൻനായർ, പ്രൊഫ. വി.എൻ. വിജയൻ, എസ്. രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ്, ചികിത്സാ ധനസഹായം, പഠനോപകരണ വിതരണം എന്നിവ താലൂക്ക് യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു.