കൊല്ലം: കൊല്ലം തട്ടാമലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാസാ കമ്മ്യൂണിക്കേഷൻസ് എന്ന പരസ്യ ഏജൻസിയുടെ പുതിയ ഓഫീസ് ചിന്നക്കട ആണ്ടാമുക്കം മന്നാനിയ്യാ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. എം. മുകേഷ് എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ, വ്യാസാ കമ്മ്യൂണിക്കേഷൻസ് പ്രൊപ്രൈറ്റർ വി. ലിജി, മീഡിയാ മാനേജർ ആർ. സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.
ഓഫീസിൽ നിന്ന് ഇന്ത്യയിലെ ന്യൂസ് പേപ്പർ, ടി.വി ചാനൽ, റേഡിയോ, സിനിമാ തിയേറ്റർ, കേബിൾ ടി.വി തുടങ്ങിയ എല്ലാ മീഡിയയിലേക്കും പരസ്യം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രാഫിക് ഡിസൈനിംഗും പ്രിന്റിംഗ് വർക്കുകളും കുറഞ്ഞ ചെലവിൽ ചെയ്തുകൊടുക്കും. ഫോൺ: 9495018750