കൊല്ലം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്. ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് ചിത്രകാരി രശ്മി ടീച്ചർ മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സമ്മാനങ്ങൾ വിതരണം ചെയ്തു. ശശിധരൻ പിള്ള, വിജയൻ, ഗിരീഷ്, ജയചന്ദ്രൻ, ലിവിൻ ലാൽ, പുഷ്പാംഗതൻ, അഞ്ജലി എന്നിവർ നേതൃത്വം നൽകി.