കൊട്ടാരക്കര: എഴുകോണിൽ 19 മുതൽ 22 വരെ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായി എസ്.എൻ.ഡി.പി യോഗം 1107ാം നമ്പർ കാക്കക്കോട്ടൂർ - ഈലിയോട് ശാഖയിലെ ഭക്തർക്ക് പീതാംബര ദീക്ഷ കൈമാറി. ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങ് കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ എൻ. രവീന്ദ്രൻ യജ്ഞവുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, യൂണിയൻ കൗൺസിലർമാരായ വി. അനിൽകുമാർ, സി. ശശിധരൻ എന്നിവർ പങ്കെടുത്തു. ശാഖാ കമ്മിറ്റി ചെയർമാൻ കെ.ആർ. ഉല്ലാസ്, കൺവീനർ എൻ. ഗോപാലകൃഷ്ണൻ, മോഹൻദാസ്, വിശ്വമൂർത്തി, സദാനന്ദൻ, സുധർമ്മ, തങ്കമണി, ശ്രീദേവി എന്നിവർ നേതൃത്വം നൽകി. യജ്ഞശാന്തി ഡി. ശിശുപാലൻ ഭക്തർക്ക് പീതാംബര ദീക്ഷ കൈമാറി. പീതാംബര ദീക്ഷ ഏറ്റുവാങ്ങി പഞ്ചശുദ്ധിയും പഞ്ചധർമ്മങ്ങളും പാലിക്കുന്ന വനിതകൾക്ക് യൂണിയൻ ഏർപ്പെടുത്തിയ പീതവസ്ത്രം ശാഖാഭാരവാഹികൾ കൈമാറി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും എഴുകോൺ, കാരുവേലി കുമാരമംഗലം, കാരുവേലി 829, കാരുവേലി ശിവമംഗലം, അമ്പലത്തുംകാല, ഇടയ്ക്കോട്, ചൊവ്വള്ളൂർ, കാക്കക്കോട്ടൂർ ശാഖകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യജ്ഞത്തിന് ശിവഗിരി മഠത്തിൽ സ്വാമി സച്ചിതാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും.