കൊല്ലം: വികസന ചരിത്രത്തിലെ നാഴികക്കല്ലായ കേരള ബാങ്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുമെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ജില്ലാതല ആഘോഷം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. ഇന്ത്യയിൽ നിലനിൽക്കുന്ന സാമ്പത്തിക തകർച്ചയുടെ ആഘാതം സംസ്ഥാനത്തിന് മറികടക്കാനുള്ള ബദൽ സംവിധാനമാണ് കേരള ബാങ്കെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, എൻ.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ, സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ, എം. ഗംഗാധരക്കുറുപ്പ്, എം.സി. ബിനുകുമാർ, കെ. സേതുമാധവൻ, കെ.ജെ. അലോഷ്യസ്, എം. വേണുഗോപാൽ, എ. പ്രദീപ്, കെ.വി. പ്രമോദ്, ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൽ ഗഫാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ഡി. പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.
...........................................................
771 ശാഖകൾ
65000 കോടിയോളം രൂപയുടെ നിക്ഷേപം
.......................................................................
ഇവ പ്രധാന പ്രത്യേകതകൾ.......
മറ്റ് ബാങ്കുകൾ നിലവിൽ ഈടാക്കുന്ന പലതരം ചാർജുകളിൽ നിന്ന് മോചനം
സർവീസ് ചാർജിനത്തിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴയില്ല
കാർഷിക, കാർഷികേതര വാദ്ധിപ്പിക്കാനാകും
ചെറുകിട, ഇടത്തരം വായ്പകളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റം
വലിയ പദ്ധതികൾ ഏറ്റെടുക്കാനും മൈക്രോഫിനാൻസിൽ ഫലപ്രദമായി ഇടപെടാനും വഴിയൊരുങ്ങും
സഹകരണ സ്ഥാപനങ്ങളുടെ മത്സര ശേഷി വർദ്ധിപ്പിച്ച് നിലനില്പ് ഉറപ്പാക്കാം
കാഷ് ചെസ്റ്റ് ലഭ്യമാകുന്നതോടെ കാഷിന്റെ ഉപയോഗം ഫലപ്രദമാക്കാം.
പുത്തൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങൾ
............................................................................
ഭരണസമിതിയുടെ ഘടന ഇപ്രകാരം..............
ആകെ അംഗങ്ങൾ: 21
ജനറൽ വിഭാഗം: 10 അംഗങ്ങൾ (പി.എ.സി.എസ്)
വനിതവിഭാഗം: 3അംഗങ്ങൾ (പി.എ.സി.എസ്)
എസ് സി, എസ്.ടി വിഭാഗം: 1 അംഗം (പി.എ.സി.എസ്)
അർബൻ ബാങ്ക്: 1 അംഗം
സ്വതന്ത്റ പ്രൊഫഷണൽ ഡയറക്ടർമാർ: 2
എക്സ് ഒഫിഷ്യോ: 4 (സഹകരണ വകുപ്പ് സെക്രട്ടറി, രജിസ്ട്രാർ, നബാർഡ് സി.ജി.എം, സി.ഇഒ കേരള ബാങ്ക്)
(കേരള സഹകരണ നിയമ പ്രകാരം 2 പ്രൊഫഷണൽ അംഗങ്ങളെ ഭരണസമിതിക്ക് കോ ഓപ്റ്റ് ചെയ്യാം. ഇവർക്ക് വോട്ടവകാശമില്ല. ആർ.ബി.ഐയുടെ അന്തിമാനുമതി പ്രകാരം വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയിൽ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും.)
.........................................
കശുഅണ്ടി സംസ്‌കരണം ഉൾപ്പെടെ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖലയുടെ വികസനത്തോട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ദേശസാത്കൃത ബാങ്കുകളുടേത്. വായ്പാതുക കൃത്യമായി അടച്ചു തീർത്തിട്ടും തികച്ചും നിഷേധാത്മക സമീപനം കാണിക്കുന്ന ഇത്തരം ബാങ്കുകളെ നിയന്ത്റണ വിധേയമാക്കാൻ കേരള ബാങ്കിന് സാധിക്കും.
മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ