img
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച് മുൻ എം.എൽ.എ പുനലൂർ മധു ഉദ്ഘാടനം ചെയ്യുന്നു. ഏരൂർ സുഭാഷ്, പി.റ്റി.കൊച്ചുമ്മച്ചൻ, സൈമൺ അലക്‌സ്, ബഷീർ, സി.ജെ. ഷോം തുടങ്ങിയവർ സമീപം

ഏരൂർ: കോൺഗ്രസ് (ഐ) ഏരൂർ, ആയിരനല്ലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പള കുടിശിക നൽകുക, തൊഴിൽ ദിനങ്ങൾ 150 ആയി വർദ്ധിപ്പിക്കുക, ദിവസ വേതനം 500 ആയി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാമ് മാർച്ച് നടത്തിയത്. കോൺഗ്രസ് (ഐ) ഏരൂർ മണ്ഡലം പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ പുനലൂർ മധു മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരൂർ സുഭാഷ്, സൈമൺ അലക്‌സ്, ബഷീർ, സി.ജെ. ഷോം, ഷാലു അനിൽ കുമാർ, ഹരിത അനിൽ കുമാർ, സുരേന്ദ്രൻ, വിളക്കുപാറ ഡാനിയേൽ എന്നിവർ സംസാരിച്ചു.