കുന്നത്തൂർ: ആക്രി പെറുക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് വൃദ്ധയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്നു. കുന്നത്തൂർ പടിഞ്ഞാറ് വായനശാലയ്ക്ക് സമീപം മാതിരംപള്ളിൽ വീട്ടിൽ വിജയകുമാരിയുടെ (82) രണ്ട് പവന്റെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ആക്രി ശേഖരിക്കാനെന്ന വ്യാജേനെ ബൈക്കിലെത്തിയ യുവാവാണ് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നത്. ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ സംഭവം ഏതാനും ദിവസം മുമ്പ് പതാരം ഇരവിച്ചിറയിലും നടന്നിരുന്നു. ഇവിടെ ഭാർഗവിഅമ്മ എന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.