കൊട്ടാരക്കര: കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ച് വിദ്യാർത്ഥിനികളെ ഫ്രീക്കൻമാരുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ രമ്യ(15), ആൻസി(15) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസും ഹെൽമറ്റുമില്ലാത്ത യുവാവ് അമിതവേഗതയിൽ ബൈക്കോടിച്ച് കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂൾ സമയത്ത് ഫ്രീക്കൻമാർ ബൈക്കിൽ കറങ്ങുന്നത് പകിവാണെന്ന് പ്രദേശവാസികൾ പറയുന്നു. പെൺകുട്ടികളുടെ അടുത്തുകൂടി ബൈക്കിൽ ചീറിപ്പായുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. പരിക്കേ കുട്ടികൾക്ക് ഇന്നലെ പരീക്ഷയെഴുതാനായില്ല. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തതായി കൊട്ടാരക്കര പൊലീസ് അറിയിച്ചു.