കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം മുൻ വിവരസാങ്കേതിക വിദ്യ ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ക്രിയാത്മകമായി ഉപയുക്തമാക്കാക്കുന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിന്റെ അപകടത്തെക്കുറിച്ചും ജോസഫ് സി. മാത്യൂ വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റിസർച്ച് അക്കാഡമി ഫോർ ക്രിയേറ്റീവ് എക്സലൻസ് ചെയർമാൻ എം.സി. രാജിലാൽ മുഖ്യ പ്രഭാഷണവും നടത്തി. സി.ബി.സി.എസ്.എസ് കോ ഓർഡിനേറ്റർ വിൻസെന്റ് വിജയൻ അദ്ധ്യാപകരായ ഡോ. എസ്.വി. മനോജ്, യു. അധീഷ്, ഡോ. പി. നിഖിൽ ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.