hotel
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി. എസ്. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി ടി.എസ്. ബാഹുലേയൻ (രക്ഷാധികാരി), ആർ.ചന്ദ്രശേഖരൻ (പ്രസിഡന്റ്), രാജീവ് (സെക്രട്ടറി), എസ്. ഷിഹാസ് (ട്രഷറർ) എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.