photo
പ്രവിലേജ് കാർഡിന്റെ വിതരണം ആശുപത്രി ഡയറക്ടർ മുഹമ്മദ്ഷാ ആദ്യ കാർഡ് പ്രസ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസന് നൽകുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും കൊല്ലം പ്രസ് ക്ലബും സംയുക്തമായി മാദ്ധ്യമ പ്രവർത്തകർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി പ്രിവിലേജ് കാർഡുകളുടെ വിതരണവും നടന്നു. വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ മുഹമ്മദ് ഷാ കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് അജിത്‌ ശ്രീനിവാസന് ആദ്യ പ്രിവിലേജ് കാർഡ് കൈമാറി. കാർഡിയോളജി വിഭാഗം മേധാവി ഡോ.നീയോമാൻ, പൾമനോളജി വിഭാഗം മേധാവി ഡോ. ശ്രീനാഥ് നായർ, ഇ.എൻ.ടി വിഭാഗം മേധാവി ഡോ.ആകാശ് റഷീദ്, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജസ്ന, ഓർത്തോ വിഭാഗത്തിലെ ഡോ. കൃഷ്ണശങ്കർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യപരിശോധനയും മരുന്നുവിതരണവും ഉണ്ടായിരുന്നു.