കൊട്ടാരക്കര: അനധികൃതമായി വിദേശമദ്യം ശേഖരിച്ച് ചില്ലറ വിൽപന നടത്തിയ കേസിൽ ഒരു സ്ത്രീ പിടിയിൽ. തെന്മല ഉറുകുന്ന് പാറവിള വീട്ടിൽ മുക്രം ഉഷ എന്നും വിളിക്കുന്ന ഉഷയാണ്(65) തെന്മല പൊലീസിന്റെ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന 5 ലിറ്ററോളം വിദേശ മദ്യവും പൊലീസ് കണ്ടെടുത്തു. തെന്മല എസ്.ഐ സഹദേവൻ, സി.പി.ഒ പ്രദീപ്, വനിതാ സി.പി.ഒ ഭഗവതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.