കൊല്ലം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ വനിതാ കോളേജിൽ ഹ്യൂമൻറൈറ്റ്സ് ഫോറത്തിന്റെയും ചരിത്രവിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ 'മനുഷ്യാവകാശ പ്രശ്നങ്ങളും വെല്ലുവിളികളും ഇന്ത്യയിൽ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റിചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ജിനിമോൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഹ്യൂമൻറൈറ്റ്സ് ഫോറം മെമ്പർ ഡോ. ആർ. അശ്വതി സംസാരിച്ചു. ചരിത്രവിഭാഗം മേധാവിയും ഹ്യൂമൻറൈറ്റ്സ് ഫോറം കോ ഓർഡിനേറ്ററുമായ എം. ലാലിനി സ്വാഗതവും ഡോ. അപർണാ ദാസ് നന്ദിയും പറഞ്ഞു.