കുണ്ടറ: പട്ടികജാതി ക്ഷേമസമിതി കുണ്ടറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബിജു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ. വിജയാനന്ദൻ വിഷയാവതരണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ശോഭ, സോമവല്ലി, രാധാമണി, സരോജിനി, ബൈജു, സജി തുടങ്ങിയവർ സംസാരിച്ചു. സമിതി ഏരിയാ സെക്രട്ടറി എൻ.എസ്. ശാന്തകുമാർ സ്വാഗതം പറഞ്ഞു.