ochira

ഓച്ചിറ:നാമജപങ്ങൾ ഭക്തിസാന്ദ്രമാക്കിയ സന്ധ്യയിൽ ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയിൽ കാർത്തിക വിളക്ക് തെളിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് വിളക്ക് കണ്ട് തൊഴാൻ ക്ഷേത്രത്തിലേക്ക് എത്തിയത്.

ഗണപതിനട, കിഴക്ക് -പടിഞ്ഞാറ് ആൽതറകൾ, ഒണ്ടിക്കാവ് എന്നിവിടങ്ങളിലായുള്ള ആയിരത്തിൽ പരം കൽവിളക്കുകൾ, തട്ടുവിളക്കുകൾ, അലങ്കാരവിളക്കുകൾ എന്നിവ വൈകിട്ടോടെതന്നെ ദീപാലംകൃതമായി. ഇക്കുറി ഗോപുരം മുതൽ ആൽത്തറകളിലേക്കുള്ള പ്രധാന വഴികളിലും കുത്തുവിളക്കുകൾ സ്ഥാപിച്ചു ദീപം തെളിയിച്ചത് നയന മനോഹരമായ കാഴ്ചയായിരുന്നു. വൈകിട്ട് 6.30ഓടെ ആൽമരശിഖിരത്തിലെ വലിയ മണി കിലുങ്ങിയതോടെ പതിനായിരങ്ങളുടെ ശരണം വിളികളു നാമജപങ്ങളും ഉച്ചസ്ഥായിലായി തുടർന്ന് ആൽതറകൾ, ഒണ്ടിക്കാവ് എന്നിവടങ്ങളിൽ ദീപാരാധന തൊഴുത് ഭക്തജനങ്ങൾ മടങ്ങി.