കൊല്ലം: ബധിരനായ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊട്ടിയം തൃക്കോവിൽവട്ടം ചെന്താപ്പൂരിൽ മണലുവിളവീട്ടീൽ നിസ്സാമുദീനാണ് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റത്.
കുടുംബ വഴക്കിനെ തുടർന്ന് നിസാമുദീനെതിരെ ഭാര്യ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസുകാർ വീട്ടിലെത്തി നിസാമുദീനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചശേഷം എസ്.ഐയുടെ നേതൃത്വത്തിൽ കഴുത്തിനും, മുതുകിനും, വയറ്റിലും ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
അവശനായ നിസാമുദീനെ രാത്രിയോടെ സ്റ്റേഷനിൽ നിന്നും പറഞ്ഞ് വിട്ടു. വീട്ടിലെത്തിയ നിസാമുദീൻ തളർന്ന് വീണതിനെ തുടർന്ന് ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാമുദീനെ മർദ്ദിച്ച കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.