photo
ശാസ്ത്ര ഗവേഷണ രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബയോ ഇന്നവേഷൻ കേന്ദ്രം ഡയറക്ടർ ഡോ. സാബുവുമായി കുട്ടികൾ സംസാരിക്കുന്നു

കരുനാഗപ്പള്ളി : ശാസ്ത്ര ഗവേഷണ രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബയോ ഇന്നവേഷൻ കേന്ദ്രം ഡയറക്ടർ ഡോ. എ. സാബുവിനെ ആദരിക്കാനായി തുറയിൽകുന്ന് എസ്.എൻ.യു .പി എസിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി . ബയോടെക്നോളജി മേഖലയിൽ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തുകയും ഹംഗറി, ഫ്രാൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം കുട്ടികളുമായി തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ കൊച്ചി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗവും കൂടിയായ അദ്ദേഹം ആക്കാഡമിക് രംഗത്തെ മാറുന്ന കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. പഠനം ശിശു കേന്ദ്രീകൃതമാകുന്നില്ലെന്നും പൊതു വിദ്യാലയത്തിൽ പഠിച്ച് വളർന്നതാണ് തന്റെ ജീവിതവിജയമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെല്ലാം പുസ്തകങ്ങൾ നൽകിയാണ് അദ്ദേഹം സ്വീകരിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് നദീറാബീവി, അദ്ധ്യാപകരായ കെ. ജി. ശിവപ്രസാദ്, ഷംസുദ്ദീൻ, ഫ്രിജിലാൽ തുടങ്ങിയവരും പങ്കെടുത്തു.