h
മൺറോതുരുത്ത് ടൗൺ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ദുരന്തനിവാരണ സേന രൂപീകരണ യോഗത്തിൽ കിഴക്കേകല്ലട എസ്.ഐ അരുൺകുമാർ സംസാരിക്കുന്നു

മൺറോതുരുത്ത്: പ്രകൃതി ദുരന്തങ്ങളുണ്ടായാൽ നേരിടുന്നതിന് പ്രാദേശികമായി യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി മൺറോതുരുത്ത് ടൗൺ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ സേനയ്ക്ക് രൂപം നൽകി. ഓലാത്തറക്കടവിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു. ബിജു കല്ലിക്കോടൻ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ, സുദർശനൻ വില്ലിമംഗലം, സേതു ചേമ്പും കണ്ടം ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുത്ത അംഗങ്ങൾക്ക് കിഴക്കേകല്ലട എസ്.ഐ അരുൺകുമാർ ജഴ്സി നൽകി. സന്തോഷ് അടൂരാൻ സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.