ശൂരനാട്: പോരുവഴി പതിനേഴാം വാർഡിലെ നാൽപതാം നമ്പർ അംഗൻവാടി കെട്ടിടോദ്ഘാടനവും പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും മന്ത്രി കെ. രാജു നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ പ്രസന്നൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശിവൻപിള്ള, അക്കരയിൽ ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ്, അംഗങ്ങളായ സഹദേവൻ പിള്ള, സി. ഗീത, ആർ. രാധ, ടി. മണി, സെക്രട്ടറി പി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.