kannada-vitharam
കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് നിർവഹിക്കുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റും ജില്ലാ ഐ കെയർ യൂണിറ്റും ചേർന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. 'അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ക്യാമ്പിൽ കണ്ണട വേണമെന്ന് കണ്ടെത്തിയ 126 പേർക്കുള്ള സൗജന്യ കണ്ണട വിതരണം സിനിമാ സംവിധായകൻ റെജി പ്രഭാകരൻ നിർവഹിച്ചു.

മൃഗസംരക്ഷണ വകുപ്പ്‌ റിട്ട. അഡിഷണൽ ഡയറക്ടർ ഡോ. രമേശ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു. 'നേത്ര സംരക്ഷണം' എന്ന വിഷയത്തിൽ ഡോ. ഗീതാഞ്ജലി ബോധവൽക്കരണ ക്ളാസെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് കെ .സുധാകര കുറുപ്പ്, ബി. ഗിരീഷ്‌കുമാർ, ശ്രീജ സന്തോഷ്, സ്മിത ഗിരീഷ്‌, സിന്ധു ശ്രീകുമാർ, മാരുതി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.