sn
കോളേജിൽ നടത്തിയ കാർഷിക പ്രവർത്തനത്തിന് കേരള സർക്കാരിന്റെ അവാർഡ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് നടന്ന സമ്മേളനത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, ഡോ. എസ്. വിഷ്ണു, ജിസ. എസ്, അഗ്രിക്കൾച്ചറൽ ഓഫീസർമാരായ ആർ. രാമചന്ദ്രൻ, ഡി. ഷാജി, നിരവധി എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം: ഈ അദ്ധ്യയന വർഷത്തിൽ കോളേജിൽ നടത്തിയ കാർഷിക പ്രവർത്തനത്തിന് കേരള സർക്കാരിന്റെ സംസ്ഥാന അവാർഡ് കൊല്ലം എസ്.എൻ കോളേജിന് ലഭിച്ചു. ഈ വിഭാഗത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഇത് കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന സമ്മേളനത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അവാർഡ് സമ്മാനിച്ചു. കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, ഡോ. എസ്. വിഷ്ണു, ജിസ. എസ്, അഗ്രിക്കൾച്ചറൽ ഓഫീസർമാരായ ആർ. രാമചന്ദ്രൻ, ഡി. ഷാജി, നിരവധി എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.