കൊല്ലം: കരാറുകാരുടെ 3200 കോടി രൂപയുടെ കുടിശ്ശിക അടിയന്തിരമായി കൊടുത്ത് തീർത്തില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുമെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുന്നറിയിപ്പ് നൽകി. ട്രഷറി സ്തംഭനം ഒഴിവാക്കുക, ബിൽ കുടിശ്ശിക തീർക്കുക, കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, ടാറിന്റെ യഥാർത്ഥ വില നിൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അസോസിയേഷൻ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, സംസ്ഥാന ഭാരവാഹികളായ ജി. തൃദീപ്, കെ. സോദരൻ, ജോജി ജോസഫ്, ജി.സുന്ദരേശൻ, ജില്ലാ സെക്രട്ടറി എസ്. ദിലീപ് കുമാർ, ജില്ലാ ഭാരവാഹികളായ പി. ഗോപി, ജെ. സുനിൽദത്ത്, എസ്. സത്യശീലൻ, ബി. ഹരി, എൻ.ടി. പ്രദീപ്, ജി. യതീഷ് എന്നിവർ പ്രസംഗിച്ചു. ആശാമത്ത് നിന്നും തുടങ്ങിയ പ്രകടനത്തിന് വികമൻപിള്ള, പ്രസന്നൻ, ചവറ അനിൽ, കെ.എസ്. പ്രഹ്ലാദൻ, ജോസ് ഡാനിയേൽ, ആർ. സുരേഷ്, അനിൽ കുമാർ, അനീഷ്, സജീം, രാജേന്ദ്ര പ്രസാദ്, എസ്. ഷിജു, എൻ. രാമചന്ദ്രൻ, മയ്യനാട് അജയൻ, വേണുഗോപാൽ, തമ്പി, പവനൻഎന്നിവർ നേതൃത്വം നൽകി.