കൊട്ടാരക്കര: എഴുകോണിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായി എസ്.എൻ.ഡി.പി യോഗം ഇടയ്ക്കോട് (566), അമ്പലത്തുംകാല (3066), ചൊവ്വള്ളൂർ (2629) ശാഖകളിൽ പീതാംബര ദീക്ഷ നൽകൽ ചടങ്ങ് സംഘടിപ്പിച്ചു. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ എൻ. രവീന്ദ്രൻ യജ്ഞ വിശദീകരണം നടത്തി. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, യൂണിയൻ കൗൺസിലർമാരായ വി. അനിൽകുമാർ, സി. ശശിധരൻ എന്നിവർ പങ്കെടുത്തു. യജ്ഞത്തിൽ പങ്കെടുക്കാൻ വ്രതം നോക്കുന്നവർ യജ്ഞ ശാന്തി ഡി. ശിശുപാലനിൽ നിന്ന് പീതാംബര ദീക്ഷ ഏറ്റുവാങ്ങി. ചൊവ്വള്ളൂർ ശാഖയിൽ പ്രസിഡന്റ് പി.പുരുഷോത്തമൻ, സെക്രട്ടറി എൻ. രാജീവ്, വൈസ് പ്രസിഡന്റ് എൻ. ദിവാകരൻ, യൂണയൻ കമ്മിറ്റി അംഗം ആർ. വരദരാജൻ എന്നിവർ നേതൃത്വം നൽകി. അമ്പലത്തുംകാല ശാഖയിൽ പ്രസിഡന്റ് രാഘവൻ, സെക്രട്ടറി പ്രഹ്ളാദൻ, യൂണിയൻ കമ്മിറ്റി അംഗം ബി. പ്രകാശ്, വനിതാസംഘം നേതാക്കളായ ചിത്രവത്സല, രമാദേവി എന്നിവർ നേതൃത്വം നൽകി. ഇടയ്ക്കോട് ശാഖയിൽ ചെയർമാൻ എൻ. ബാഹുലേയൻ, കൺവീനർ എസ്. മധു, പ്രകാശ് കുമാർ, അജയൻ എന്നിവർ നേതൃത്വം നൽകി. 19 മുതൽ 22 വരെ ശിവഗിരി മഠത്തിൽ സ്വാമി സച്ചിതാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിലാണ് എഴുകോണിൽ ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിച്ചിട്ടുള്ളത്. യജ്ഞത്തിൽ പങ്കെടുക്കുന്ന വനിതകൾക്ക് യൂണിയൻ ഏർപ്പെടുത്തിയ പീത വസ്ത്രം ചടങ്ങിൽ കൈമാറി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും എഴുകോൺ, കാരുവേലി കുമാരമംഗലം, കാരുവേലി 829, കാരുവേലി ശിവമംഗലം, അമ്പലത്തുംകാല, ഇടയ്ക്കോട്, ചൊവ്വള്ളൂർ, കാക്കക്കോട്ടൂർ ശാഖകളുടെയും സംയുക്താഭിമുഖ്യത്തിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്.