ksta
കെ.എസ്.ടി.എ വെളിയം ഉപജില്ലാ വാർഷിക സമ്മേളനം സംസ്ഥാന കമ്മി​റ്റി അംഗം എസ്. മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : കെ.എസ്.ടി.എ വെളിയം ഉപജില്ലാ വാർഷിക സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എസ്. മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, ജില്ലാ ജോ. സെക്രട്ടറി കെ.എൻ. മധുകുമാർ, വി.പി. പ്രവീൺ, സി.ബി. പ്രകാശ്, ബി. ബിനു, വി.ആർ. രാജേഷ്, എസ്. ഗിരിജ, എസ്. ലതികാകുമാരി, ബി. ശശികുമാർ, ഡി.എസ്. റോജ്, ടി.എസ്. ലേഖ, ബി.ഒ. ശ്രീകുമാർ, ഉപജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.ഒ. ശ്രീകുമാർ (പ്രസിഡന്റ്), എ. സുരേഷ് കുമാർ (സെക്രട്ടറി), ആർ. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.