കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ കാരുണ്യ കുട്ടായ്മയായ ഷെയർ ആന്റ് കെയർ ക്ലബിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് ആറ് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം നാളെ വൈകിട്ട് 3മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവ്വഹിക്കും അഡ്വ. പി. അയിഷാ പോറ്റി എം.എൽ.എ അദ്ധ്യക്ഷയാക്കും.വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്മെന്റും നൽകിയ തുകകൊണ്ടാണ് വീട് നിർമ്മിച്ചത്.
ഇതിന്റെ മുന്നോടിയായി നെടുമൺകാവ് ജംഗ്ഷനിൽ നിന്ന് സ്കൂളിലേക്ക് വർണ്ണശമ്പളമായ വിളംബര ഘോഷയാത്ര നടന്നു. ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഘോഷയാത്രയിൽ സ്കൂൾ ബാൻഡ് ട്രൂപ്പ്, റോളർ സ്കേറ്റർമാർ, കരാട്ടേ അഭ്യാസികൾ, മുത്തുക്കുടകളും വർണ്ണക്കൊടി കളുമേന്തിയ വിദ്യാർത്ഥിനികൾ എന്നിവർ അണിനിരന്നു. അദ്ധ്യാപകരും പങ്കെടുത്തു. ഘോഷയാത്ര വീക്ഷിക്കാൻ റോഡിനിരുവശവും നൂറുകണക്കിനാളുകൾ തടിച്ചുകുടിയിരുന്നു.
വിളംബരഘോഷയാത്ര നെടുമൺകാവ് ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു.