പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ ജയാപ്രസന്നനെ തിരഞ്ഞെടുത്തു. ജയ അഞ്ചാം വാർഡ് അംഗമാണ്. എൽ.ഡി.എഫ് ധാരണ പ്രകാരം അവസാന വർഷം സി.പി.ഐയ്ക്കാണ് പ്രസിഡന്റ് പദം. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ അഹിതയായിരുന്നു എതിർ സ്ഥാനാർത്ഥി. 4ന് എതിരേ 10 വോട്ടുകൾക്കാണ് ജയാപ്രസന്നൻ വിജയിച്ചത്. യു.ഡി.എഫ്, എസ്.ഡി.പി.ഐ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. താലൂക്ക് ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക് ഓഫീസർ പുഷ്പയായിരുന്നു വരണാധികാരി.