photo
ഉന്നാവോ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷോധ ജാഥ

കരുനാഗപ്പള്ളി : ഉന്നാവോയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടൗൺ ക്ലബിനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണിൽ സമാപിച്ചു. തുടർന്നുള്ള പ്രതിഷേധ യോഗത്തിൽ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ബി. പത്മകുമാരി, സെക്രട്ടറി വസന്താ രമേശ്, നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, ബെൻസി രഘുനാഥ്, പുഷ്പ, കല, രാജേശ്വരി, സരിത, ശാരദ, രമണിയമ്മ തുടങ്ങിയവർ സംസാരിച്ചു.