school-students
ചെപ്ര എസ്.എ.ബി യു.പി.എസിൽ നടന്ന അപൂർവയിനത്തിൽപ്പെട്ട ചെടികൾ ഉൾപ്പെടെയുള്ള 500 തരം സസ്യങ്ങളുടെ ശേഖരണവും പ്രദർശനവും

കൊട്ടാരക്കര: ചെപ്ര എസ്.എ.ബി യു.പി.എസിൽ അപൂർവയിനത്തിൽപ്പെട്ട ചെടികൾ ഉൾപ്പെടെയുള്ള 500 തരം സസ്യങ്ങളുടെ ശേഖരണവും പ്രദർശനവും നടന്നു. നാട്ടുപച്ചില എന്ന പേരിൽ സ്കൂളിൽ നടക്കുന്ന സസ്യങ്ങളുടെ ശേഖരണം, സംരക്ഷണം എന്നീ പരിപാടികളുടെ ഭാഗമായാണ് പ്രദർശനം നടന്നത്. നാട്ടു സസ്യങ്ങൾ, കാട്ടു സസ്യങ്ങൾ, ദശപുഷ്പം, ജന്മനക്ഷത്ര മരം, ഔഷധസസ്യം, അലങ്കാര സസ്യം, സുഗന്ധവ്യഞ്ജനം, പഴവർഗം, ഫലവൃക്ഷം, പച്ചക്കറി എന്നിങ്ങനെ 10 വിഭാഗങ്ങളായി തിരിഞ്ഞാണ് കുട്ടികൾ സസ്യങ്ങൾ ശേഖരിച്ചത്. സസ്യങ്ങളുടെ പ്രത്യേകതകളും ഔഷധമൂല്യവും അടങ്ങുന്ന ലഘു വിവരണവും ഓരോ ചെടിയോടൊപ്പമുണ്ടായിരുന്നു. പരിപാടികളുടെ ഉദ്ഘാടനം ഡോ. യോഗ ഭദ്രൻ നമ്പൂതിരി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നെൽസൺ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്. അമ്പിളി, കെ.എസ്. ഷിജുകുമാർ, ലേഖാ വിജയകുമാർ, വി. പ്രഭാവതി, സുമ പി. വർഗീസ് , അജയ് കൃഷ്ണൻ, എസ്. അമ്പിളി, ലതാദേവി, വിദ്യ വിക്രം എന്നിവർ സംസാരിച്ചു. ശേഖരണത്തിനും പ്രദർശനത്തിനും ശ്രീജിത്ത് ,കെ.ആർ. സന്ധ്യാകുമാരി, എൽ.വി. ആശ, ശ്രീഹരി, ഡി. അർജുൻ, ഷിബിൻ രാജു എന്നിവർ നേതൃത്വം നൽകി.