court

കൊല്ലം: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരമായി പലിശ ഉൾപ്പെടെ 53,63,665 രൂപ നൽകണമെന്ന് കോടതി ഉത്തരവായി. മങ്ങാട് തിരുഹൃദയ ഭവനിൽ ഷൈൻ അഗസ്റ്റിന്റെ ആശ്രിതർക്കാണ് 40,60,800 രൂപ നഷ്ടപരിഹാരവും എട്ട് ശതമാനം പലിശയും അനുവദിച്ച് കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ ഉത്തരവായത്. 2016ലാണ് പാലക്കടവ് - താന്നിക്കമുക്ക് റോഡിൽ കണ്ടച്ചേരി മുക്കിൽ നടന്ന ബൈക്കപകടത്തിൽ ഷൈൻ അഗസ്റ്റിൻ മരണപ്പെട്ടത്.