കൊട്ടാരക്കര: എം.സി.റോഡിലെ പുത്തൂർമുക്കിൽ മോട്ടോർ ബൈക്ക് യാത്രികൻ ലോറിയിടിച്ചു മരിച്ചു .ആലപ്പുഴ വെൺമണി കൂടുകുളഞ്ഞി ഗൗരിസദനത്തിൽ വിഷ്ണു ആർ. ഭുവനചന്ദ്രൻ (23) ആണുമരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10. 45 ന് കുളക്കട ലക്ഷം വീടിനു സമീപത്തായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ലോറി ബൈക്ക് ഇടിക്കുകയായിരുന്നു.റോഡിൽ വീണ വിഷ്ണുവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു.പുത്തൂർ പൊലീസ് കേസെടുത്തു.