mother
നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ നടന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ നടന്നുവരുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി വനിതകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലനം നടന്നു. സൗജന്യ തൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന 400 ഓളം പേരിൽ 100 പേരുടെ ആദ്യ ബാച്ചിനാണ് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചത്.
കൊല്ലം സിറ്റി പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിശീലന ക്ലാസ് നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി ഡി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥരായ എസ്. റജീന, ആർ. സുധാകുമാരി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം വഹിച്ചു.