കൊല്ലം: ജാതിയുടെയും മതത്തിന്റെയും പേരിൽ ഭാരതീയരെ വേർതിരിക്കുന്ന പൗരത്വബിൽ രാജ്യത്ത് വിഭജനം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളുവെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ഈ വിവേചനം ഭരണഘടനാ തത്വങ്ങളുടെയും മൗലികാവകാശങ്ങളുടെയും കടുത്ത ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായിരുന്നു. ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, എ. ഷാനവാസ് ഖാൻ, പ്രതാപവർമ്മ തമ്പാൻ, പുനലൂർ മധു, കെ.എസ്.വേണുഗോപാൽ, ജി.രാജേന്ദ്ര പ്രസാദ്, എ.യൂനുസ് കുഞ്ഞ്, എം.അൻസറുദ്ദീൻ, വാക്കനാട് രാധാകൃഷ്ണൻ, ബെന്നി കക്കാട്, റാം മോഹൻ, സി.എസ്.മോഹൻകുമാർ, ഷാഹിദ് അഹമ്മദ്, എം.എം.നസീർ, ഇടവനശ്ശേരി സുരേന്ദ്രൻ, കല്ലട ഫ്രാൻസിസ്, എ.ഇക്ബാൽകുട്ടി, എഴുകോൺ സത്യൻ, എൻ.അഴകേശൻ, ജെ.മധു, കുരീപ്പുഴ മോഹനൻ, പി.ആർ.പ്രതാപചന്ദ്രൻ, ടി.കെ.സുൽഫി, കെ.രത്നകുമാർ, ആർ.സുനിൽ, എം.എസ്.ഷൗക്കത്ത് എന്നിവർ സംസാരിച്ചു.