പുനലൂർ: പുനലൂർ ശ്രീനാരായണ കേളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരി വിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം എക്സൈസ് അസി.കമ്മിഷണർ താജുദ്ദീൻകുട്ടി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദിവ്യജയൻ,അദ്ധ്യാപകരായ ഡോ.ആർ. രതീഷ്, ഡോ. ദിവ്യ, സൂപ്രണ്ട് വസന്തൻ, കോളേജ് യൂണിയൻ ചെയർമാൻ ജയരാജ് തുടങ്ങിയവർ സംസാരിച്ചു.