sndp
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരു പൂജ പഠന ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിർവഹിക്കുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ഗുരുദേവക്ഷേത്രങ്ങളിൽ ഗുരു പൂജ നടത്തേണ്ടതിനെ സംബന്ധിച്ചുളള ഒന്നാം ഘട്ട പഠനക്ലാസ് നടത്തി. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി ഇടമൺ അനീഷ്, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത തുടങ്ങിയവർ സംസാരിച്ചു. ശിവഗിരി മഠത്തിലെ ശ്രീനാരായണ പ്രസാദ് തന്ത്രികളാണ് ക്ലാസുകൾ നയിച്ചത്. രണ്ടാം ഘട്ട ക്ലാസ് അടുത്ത മാസം നടക്കും.