കരുനാഗപ്പള്ളി :കേരള നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ അന്താരാഷ്ട്ര മനുഷ്യ അവകാശ ദിനാചരണവും ഒന്നാമത് വാർഷികവും പുതിയകാവ് ഡ്രീം ലാൻഡിൽ ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ബി. അബ്ദുൽനാർ മനുഷ്യവകാശ സന്ദേശം നൽകി. കാർഡിയാക് സർജൻ ജോസ് ചാക്കോ പെരിയപ്പുറം, മൈതീൻകുഞ്ഞ് ഡോ.ഗിരീഷ്‌കുമാർ, സിനിമാതാരം കാര്യവട്ടം ശശികുമാർ, ഇ.ജെ. അബ്ദുൽ വാഹിദ്, നാഷണൽ അവാർഡ് ജേതാവ് എം.കെ. രാജു തുടങ്ങിയവർ സംസാരിച്ചു. നാസർ കുരുടന്റയ്യത്ത് സ്വാഗതവും എൻ.എച്ച്.ആർ.എഫ് ചെയർമാൻ ഷെഫീക്ക് ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.