കൊല്ലം : സാഹിത്യ വിമർശകൻ കെ.പി.അപ്പന്റെ 11-ാം ചരമ വാർഷിക ദിനാചരണം നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ഡിസംബർ 15ന് രാവിലെ 10.30ന് വിവിധ പരിപാടികളോടെ നടക്കും.
രാവിലെ 10.30ന് ഗ്രന്ഥശാലാ മുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിക്കൽ, അപ്പൻ കൃതികളുടെ പ്രദർശനം, സഹപ്രവർത്തകർ, ശിഷ്യർ, സാഹിത്യാസ്വാദകർ എന്നിവർ ഒത്തുചേരുന്ന സ്മൃതി സംഗമം എന്നിവ നടക്കും. സാഹിത്യത്തിലെ നീതി ദർശനം എന്ന വിഷയത്തെ അധികരിച്ചുള്ള ഡോ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണത്തോടെയാണ് സ്മൃതിസംഗമം ആരംഭിക്കുന്നത്. തുടർന്ന് ഡോ. എസ് .ശ്രീനിവാസൻ, പ്രൊഫ. കെ. ജയരാജൻ, ഡോ. പ്രസന്നരാജൻ, പ്രൊഫ. സി. ശശിധരക്കുറുപ്പ്, ഡോ. ജി. പത്മറാവു തുടങ്ങിയവർ ആദരമൊഴി അർപ്പിക്കും. കെ.പി. അപ്പൻ സ്മാരക നവോദയം ഗ്രന്ഥശാലാ നവശക്തി ഓപ്പൺ എയർ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌ക്കർ അദ്ധ്യക്ഷത വഹിക്കും.