balagopal
റോളർ ഹോക്കി കേരള ടീം പരിശീലകൻ പി.ആർ. ബാലഗോപാൽ

കൊല്ലം: വിശാഖപട്ടണത്ത് 15 മുതൽ നടത്തുന്ന ദേശീയ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലകനായി പി.ആർ. ബാലഗോപാലിനെ (കൊല്ലം) തിരഞ്ഞെടുത്തു. കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ് ഫൈലേറിയ ഇൻസ്പെക്ടറുമാണ് ബാലഗോപാൽ.

വിശാഖപട്ടണത്ത് 19 മുതൽ നടത്തുന്ന ദേശീയ ആർട്ടിസ്റ്റിക്, സ്‌ലാലം റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലകനായി എസ്‌. ബിജു (കൊല്ലം) വിനെ തിരഞ്ഞെടുത്തു. ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ ട്രഷററാണ് ബിജു.