കൊല്ലം : എസ്. എസ് സമിതി അഭയകേന്ദ്രത്തിനു വേണ്ടി അഡ്വ. കെ. സോമപ്രസാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, സി.പി.എം ഏരിയാ സെക്രട്ടറി എൻ. സന്തോഷ്, ഏരിയാ കമ്മിറ്റി അംഗം കെ.എസ്. ചന്ദ്രബാബു, എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ട്രസ്റ്റിമാരായ പ്രൊഫ. എസ്. ആൽബി, ആന്റണി വിൻസന്റ്, ഇമ്മാനുവേൽ എച്ച്. മിറാൻഡ, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അൻസാർ അയത്തിൽ, വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.